ഏഷ്യൻ കപ്പ്: ജപ്പാൻ – ഇന്തോനേഷ്യ (3 – 1)

Qatar

അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഡി ഗ്രൂപ്പ് മത്സരത്തിൽ ജപ്പാൻ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഇന്തോനേഷ്യയെ പരാജയപ്പെടുത്തി.

അയാസെ ഉഡാ (6′ (P), 52′) ജപ്പാന് വേണ്ടി ഇരട്ട ഗോളുകൾ നേടി. ഇന്തോനേഷ്യയുടെ ജസ്റ്റിൻ ഹുബ്നാർ എൺപത്തെട്ടാം മിനിറ്റിൽ ഒരു സെല്ഫ് ഗോൾ വഴങ്ങി. സാൻഡി വാൽഷാണ് (90+1′) ഇന്തോനേഷ്യയുടെ ആശ്വാസ ഗോൾ സ്‌കോർ ചെയ്തത്.

ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ജപ്പാൻ ഗ്രൂപ്പ് ഡിയിൽ രണ്ടാമതെത്തി. ഇന്തോനേഷ്യയ്ക്ക് മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുകളാണുള്ളത്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇറാഖ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വിയറ്റ്നാമിനെ പരാജയപ്പെടുത്തി.