സൗദി അറേബ്യ: യാത്രികർ യാത്ര പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിലെത്തണമെന്ന് ജിദ്ദ എയർപോർട്ട് അധികൃതർ

featured GCC News

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ (KAIA) യാത്ര ചെയ്യുന്ന ഉംറ തീർത്ഥാടകർ ഉൾപ്പടെയുള്ള, മുഴുവൻ യാത്രികരും വിമാനസമയത്തിന് 4 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിലെത്തണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു. 2023 മെയ് 6-നാണ് KAIA അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ അനുഭവപ്പെടുന്ന യാത്രികരുടെ വലിയ തിരക്ക് കണക്കിലെടുത്താണ് ഈ അറിയിപ്പ്. ചാർട്ടേർഡ് വിമാനങ്ങളിൽ സഞ്ചരിക്കുന്നവരും വിമാനത്താവളത്തിൽ നേരത്തെ എത്താൻ ശ്രമിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

വിമാനം പുറപ്പെടുന്നതിന് ചുരുങ്ങിയത് 4 മണിക്കൂർ മുൻപായെത്തുന്നത് വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ സുഗമമായി പൂർത്തിയാക്കാൻ യാത്രികർക്ക് സഹായകമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

Cover Image: @KAIAirport.