ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ് ആൻഡ് ഇൻഫർമേഷൻ വിഭാഗത്തിൽ തൊഴിലവസരം

featured GCC News

ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ് ആൻഡ് ഇൻഫർമേഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഉടൻ നിയമനത്തിന് അർഹരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. 2021 മാർച്ച് 3-നാണ് ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

കോൺസുലേറ്റിൽ പ്രസ് ആൻഡ് ഇൻഫോർമേഷൻ വിഭാഗത്തിലെ അസിസ്റ്റന്റ് തസ്തികയിലേക്കാണ് നിയമനം. പ്രതിമാസം 7200 ദിർഹം അടിസ്ഥാന ശമ്പളവും, അലവൻസ് ഇനത്തിൽ 1368 ദിർഹവുമാണ് കോൺസുലേറ്റ് ഈ തസ്തികയ്ക്ക് അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ഉണ്ടായിരിക്കുന്നതാണ്.

അപേക്ഷകർക്ക് ഇംഗ്ലീഷ്, മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ, ജേർണലിസം എന്നിവയിലേതെങ്കിലും ഒരു വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം. മീഡിയ വിഭാഗങ്ങളിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ നൈപുണ്യം ആവശ്യമാണ്. ഇതോടൊപ്പം അറബിക് ഭാഷ കൈകാര്യം ചെയ്യാൻ കഴിയുന്നവർക്ക് മുൻതൂക്കം ഉണ്ടായിരിക്കുന്നതാണ്.

ഇതിനു പുറമെ, കമ്പ്യൂട്ടർ/ IT, കമ്മ്യൂണിക്കേഷൻ മേഖലകളിൽ മികച്ച പ്രാവീണ്യം ആവശ്യമാണ്. ഈ തസ്തികയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ഉൾപ്പടെയുള്ള മാധ്യമങ്ങൾക്കായി പത്രക്കുറിപ്പുകൾ, റിപ്പോർട്ടുകൾ എന്നിവ തയ്യാറാക്കുന്നതും, കൈകാര്യം ചെയ്യുന്നതും ആവശ്യമായി വരുന്നതാണ്.

താത്പര്യമുള്ളവർക്ക് https://form.jotform.com/210601468099457 എന്ന വിലാസത്തിലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. മാർച്ച് 14 വരെ അപേക്ഷകൾ അയക്കാവുന്നതാണ്. ഇന്റർവ്യൂവിനായി തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രം കോൺസുലേറ്റിൽ നിന്ന് തിരികെ ബന്ധപ്പെടുന്നതാണ്.