ദുബായ്: ജുമേയ്‌റ മാർസ അൽ അറബ് ഹോട്ടൽ തുറന്നു

GCC News

ദുബായിലെ ജുമേയ്‌റ മാർസ അൽ അറബ് റിസോർട്ട് ഹോട്ടൽ അതിഥികൾക്കായി തുറന്ന് കൊടുത്തു. 2025 മാർച്ച് 15-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ആഡംബര നൗകകളുടെ രൂപത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജുമേയ്‌റ മാർസ അൽ അറബ് ഹോട്ടലിന്റെ രൂപകൽപന നിർവഹിച്ചിരിക്കുന്നത്.

Source: Dubai Media Office.

ജുമേയ്‌റ ഗ്രൂപ്പ് ദുബായിൽ നിർമ്മിക്കുന്ന മൂന്നാമത്തെ കടലോര റിസോർട്ടാണിത്.

Source: Dubai Media Office.

ജുമേയ്‌റ ബീച്ച് ഹോട്ടൽ, ബുർജ് അൽ അറബ് ജുമേയ്‌റ എന്നിവയാണ് മറ്റു ഹോട്ടലുകൾ.

Source: Dubai Media Office.
Source: Dubai Media Office.

386 റൂമുകൾ, 4 പെന്റ്ഹൗസുകൾ, 82 ലക്ഷ്വറി ഹോട്ടൽ അപ്പാർട്മെന്റുകൾ, എന്നിവ ഉൾപ്പെടുന്നതാണ് ഈ ഹോട്ടൽ.