കേരളത്തിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 97,464 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 96942 പേർ വീടുകളിലും 522 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.
ബുധനാഴ്ച ഒരാൾക്ക് മാത്രമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂരിലുള്ള ആൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. സംസ്ഥാനത്ത് ഏഴു പേർ രോഗമുക്തി നേടി. കാസർകോട് നാലും കൊല്ലത്ത് ഒരാളും കോഴിക്കോട് രണ്ടു പേരുമാണ് രോഗമുക്തരായത്.
സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 387 പേരിൽ 264 പേർ വിദേശത്ത് നിന്നും ഇതരസംസ്ഥനങ്ങളിൽ നിന്നും വന്നവരാണ്. എട്ടു പേർ വിദേശികളാണ്. 114 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.