റമദാൻ ഇൻ ദുബായ് പ്രചാരണ പരിപാടിയുടെ ഭാഗമായി ദുബായിയിലെ പ്രധാന തെരുവുകളിൽ ദീപാലങ്കാരങ്ങൾ ഒരുക്കുന്നു.
As part of the second edition of the #RamadanInDubai campaign, Brand Dubai, the creative arm of the Government of Dubai Media Office, has partnered with Dubai’s Roads and Transport Authority to illuminate key public spaces across the city. @BrandDubai | @rta_dubai pic.twitter.com/T5bTH0pgWZ
— Dubai Media Office (@DXBMediaOffice) March 14, 2025
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയുമായി (RTA) സഹകരിച്ച് കൊണ്ട് ബ്രാൻഡ് ദുബായിയാണ് ഇത് നടപ്പിലാക്കുന്നത്.

ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ‘അൻവാർ ദുബായ്’ എന്ന സംരംഭത്തിന്റെ ഭാഗമായി എമിറേറ്റിലെ പ്രധാന തെരുവുകളിൽ ദീപാലങ്കാരകാഴ്ചകൾ ഒരുക്കുന്നതാണ്.

ദുബായ് മുനിസിപ്പാലിറ്റി, വാസിൽ പ്രോപ്പർടീസ്, ദുബായ് ഹോൾഡിങ്, ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം, എമാർ തുടങ്ങിയ പൊതു, സ്വകാര്യ സ്ഥാപനങ്ങൾ ഇതിൽ പങ്കാളികളാകുന്നതാണ്.


ഇതിന്റെ ഭാഗമായി ജുമേയ്റ സ്ട്രീറ്റ്, അൽ ഖവാനീജ് സ്ട്രീറ്റ്, സാബിത് പാലസ് സ്ട്രീറ്റ് തുടങ്ങിയ തെരുവുകളിൽ വർണ്ണവിളക്കുകളും, അലങ്കാരങ്ങളും ഒരുക്കുന്നതാണ്.
Cover Image: Dubai Media Office.