രാജ്യത്ത് വർക് പെർമിറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളിൽ ഭേദഗതി വരുത്തിയതായി ഖത്തർ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് കുവൈറ്റ് അതോറിറ്റി ഫോർ മാൻപവർ ആക്ടിങ് ഡയറക്ടർ ജനറൽ മർസൂഖ് അൽ ഒതയ്ബി ‘2024 /1488’ എന്ന ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് പ്രകാരം, വർക് പെർമിറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ, നിയമങ്ങൾ, നടപടിക്രമങ്ങൾ എന്നിവയിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ഈ ഭേദഗതി പ്രകാരം നിലവിലെ നിബന്ധനകളിലെ ആർട്ടിക്കിൾ 4-ലെ അവസാനത്തെ പാരഗ്രാഫിൽ ‘കുവൈറ്റിൽ പ്രവർത്തിക്കുന്നതായ വിദേശ ബാങ്കുകൾ, പണമിടപാട് സ്ഥാപനങ്ങൾ’ എന്ന് കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതോടെ കുവൈറ്റിൽ നേരിട്ടുള്ള വിദേശനിക്ഷേപം നടത്തിയിട്ടുള്ള സ്ഥാപനങ്ങളുടെ ഔദ്യോഗിക ഒപ്പിടുന്ന പദവികൾ വഹിക്കുന്നതിന് വിദേശ ബാങ്കുകളുടെ പ്രതിനിധിയായിട്ടുള്ള കുവൈറ്റി പൗരനല്ലാത്ത വ്യക്തികൾക്ക് അവസരം ലഭിക്കുന്നതാണ്.