പുതുവർഷം: ഡിസംബർ 31, ജനുവരി 1 തീയതികളിൽ കുവൈറ്റിൽ പൊതു അവധി

featured GCC News

ഇത്തവണത്തെ പുതുവർഷവുമായി ബന്ധപ്പെട്ട് കൊണ്ട് 2023 ഡിസംബർ 31, 2024 ജനുവരി 1 തീയതികളിൽ കുവൈറ്റിൽ പൊതു അവധി ആയിരിക്കും. കുവൈറ്റ് ക്യാബിനറ്റാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

കുവൈറ്റ് പ്രധാനമന്ത്രി H.H. ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബായുടെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം. 2023 നവംബർ 20-ന് കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കുവൈറ്റ് സിവിൽ സർവീസ് കമ്മിഷൻ പുറത്തിറക്കിയ ഒരു അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.