രാജ്യത്തെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ റമദാൻ മാസത്തിലെ പ്രവർത്തി സമയം സംബന്ധിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പ് പ്രകാരം റമദാനിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ താഴെ പറയുന്ന സമയക്രമത്തിൽ പ്രവർത്തിക്കുന്നതാണ്:
- മിഷ്റിഫിലെ കുവൈറ്റ് വാക്സിനേഷൻ കേന്ദ്രം – ഞായർ മുതൽ വ്യാഴം വരെ, രാവിലെ 10 മുതൽ വൈകീട്ട് 5 വരെ.
- ജാബിർ ബ്രിഡ്ജ് സെന്റർ – ഞായർ മുതൽ വ്യാഴം വരെ, രാത്രി 8 മുതൽ അർദ്ധരാത്രി വരെ.
- ജലീബ് യൂത്ത് സെന്റർ – ഞായർ മുതൽ വ്യാഴം വരെ, രാത്രി 8 മുതൽ അർദ്ധരാത്രി വരെ.
പ്രവാസികൾക്കുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ:
ശുവൈഖ്, സുബ്ഹാൻ, ജഹ്‌റ, അലി സബാഹ് അൽ സലേം എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ – രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണിവരെയും, ഉച്ചയ്ക്ക് 1 മണിമുതൽ വൈകീട്ട് 5 മണിവരെയും. ഈ കേന്ദ്രങ്ങളിലെത്തുന്നവർക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയുള്ള മുൻകൂർ ബുക്കിംഗ് നിർബന്ധമാണ്.