കുവൈറ്റ്: റെസിഡൻസി നിയമങ്ങൾ ലംഘിച്ച 62 പ്രവാസികളെ അറസ്റ്റ് ചെയ്തു

GCC News

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 62 പ്രവാസികളെ അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 മെയ് 5-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഷുവൈഖിലെ ഫ്രൈഡേ മാർക്കറ്റിൽ നടത്തിയ പ്രത്യേക പരിശോധനകളിലാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സിന്റെ നേതൃത്വത്തിലാണ് ഈ പരിശോധനകൾ നടത്തിയത്.

പിടിയിലായവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Cover Image: Kuwait Friday Market, Source: Kuwait News Agency.