കുവൈറ്റിൽ 23 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി മാർച്ച് 31-നു കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് COVID-19 ബാധിച്ചവരുടെ എണ്ണം 289 ആയി.
ഇന്ന് രോഗം ബാധിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന ഒരാൾ കൂടി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. കുവൈറ്റിൽ ഇതുവരെ 73 പേർ രോഗം ബാധിച്ച ശേഷം സുഖം പ്രാപിച്ചിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ളവരിൽ 3 പേരുടെ നില ഗുരുതരമായി തുടരുന്നതായും, 13 പേർ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.