കുവൈറ്റിൽ 582 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 29-നു അറിയിച്ചു. ഇതോടെ രാജ്യത്ത് COVID-19 ബാധിതരുടെ എണ്ണം 45524 ആയി.
819 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 36313 പേർ കുവൈറ്റിൽ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 8861 പേർ ചികിത്സയിൽ തുടരുന്നുണ്ട്. ഇതിൽ 145 പേരുടെ നില ഗുരുതരമായി തുടരുന്നു.
COVID-19 ബാധയെത്തുടർന്ന് 2 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 350 പേരാണ് കുവൈറ്റിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.