കുവൈറ്റ്: പുതിയ COVID-19 വാക്സിനേഷൻ കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നു

Kuwait

തെക്കൻ വഫ്ര മേഖലയിലെ അഗ്രികൾച്ചർ ആൻഡ് ഫിഷറീസ് അതോറിറ്റി ഹെഡ്ക്വാർട്ടേഴ്സിൽ ഒരു പുതിയ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രാജ്യത്തെ COVID-19 വാക്സിനേഷൻ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഈ കേന്ദ്രത്തിൽ 5000 പേർക്ക് വരെ വാക്സിനേഷൻ സേവനം നൽകുന്നതിനുള്ള സൗകര്യമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വഫ്ര നിവാസികൾക്ക് മാത്രമാണ് ഈ കേന്ദ്രത്തിൽ നിന്ന് വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു.