കുവൈറ്റ്: അൽ ഗസാലി റോഡിൽ ജനുവരി 26 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

Kuwait

ഷുവൈഖ് പോർട്ടിലേക്കുള്ള ദിശയിൽ അൽ ഗസാലി റോഡിൽ 2023 ജനുവരി 16 മുതൽ പത്ത് ദിവസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ അറിയിച്ചു. 2023 ജനുവരി 16-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

2023 ജനുവരി 16 മുതൽ ജനുവരി 26 വരെ ദിനവും രാത്രി 1 മണിമുതൽ പുലർച്ചെ 5 മണിവരെയാണ് ഈ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

Source: Kuwait Public Authority for Roads and Transportation.

കുവൈറ്റ് ജനറൽ ട്രാഫിക് വകുപ്പുമായി സഹകരിച്ചാണ് ഈ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

Cover Image: Kuwait News Agency.