കുവൈറ്റ്: ബാങ്ക് സംബന്ധമായ വിവരങ്ങൾ മറ്റുള്ളവരുമായി പങ്ക് വെക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം

Kuwait

ബാങ്ക് സംബന്ധമായ വിവരങ്ങൾ തട്ടിയെടുക്കുന്നത് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘങ്ങളെക്കുറിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2022 സെപ്റ്റംബർ 14-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് കുവൈറ്റിലെ പൗരന്മാരോടും, പ്രവാസികളോടും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ബാങ്കിങ്ങ് വിവരങ്ങൾ ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ അക്കാര്യം അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.