രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ പത്ത് മുതൽ പന്ത്രണ്ടാം ഗ്രേഡ് വരെയുള്ള വിദ്യാർത്ഥികളുടെ മെയ് 30 മുതൽ ആരംഭിക്കാനിരുന്ന പരീക്ഷകൾ പത്ത് ദിവസത്തേക്ക് നീട്ടിവെക്കാൻ തീരുമാനിച്ചതായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികൾ നേരിട്ടെത്തുന്ന രീതിയിൽ പരീക്ഷകൾ നടത്തേണ്ടതുണ്ടോ എന്നത് തീരുമാനിക്കുന്നതിനായി രക്ഷിതാക്കളുമായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ സംവാദത്തിന് ശേഷമാണ് ഈ തീരുമാനം. മെയ് 30 മുതൽ തുടങ്ങാനിരുന്ന പത്ത് മുതൽ പന്ത്രണ്ടാം ഗ്രേഡ് വരെയുള്ള വിദ്യാർത്ഥികളുടെ പരീക്ഷകൾ നിലവിലെ തീരുമാനപ്രകാരം ജൂൺ 9-ലേക്കാണ് നീട്ടിയിരിക്കുന്നത്.
ഇതോടെ കുവൈറ്റിലെ പത്ത് മുതൽ പന്ത്രണ്ടാം ഗ്രേഡ് വരെയുള്ള വിദ്യാർത്ഥികളുടെ പരീക്ഷകൾ ജൂൺ 9 മുതൽ ജൂൺ 24 വരെയുള്ള തീയതികളിൽ നടത്തുന്നതാണ്. നേരത്തെ മെയ് 30 മുതൽ ജൂൺ 15 വരെയുള്ള തീയതികളിൽ ഈ പരീക്ഷകൾ നടത്തുമെന്നാണ് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നത്.