കുവൈറ്റ്: റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ ഓൺലൈൻ അധ്യയനം ഏർപ്പെടുത്തുമെന്ന് സൂചന

GCC News

രാജ്യത്തെ വിദ്യാലയങ്ങളിൽ റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ ഓൺലൈൻ അധ്യയനം ഏർപ്പെടുത്തുന്നതിന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം തയ്യാറെടുക്കുന്നതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇത് സംബന്ധിച്ച ഒരു ശുപാർശ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് മന്ത്രാലയത്തിൽ സമർപ്പിച്ചിട്ടുള്ളതായും, ഇതിൽ ഒരു ഔദ്യോഗിക തീരുമാനം കൈക്കൊള്ളുന്നതിന് മന്ത്രാലയം ആലോചിക്കുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അധ്യാപകർ വിദ്യാലയങ്ങളിൽ നിന്ന് തന്നെ ഓൺലൈനിലൂടെ അധ്യയനം നൽകുന്ന രീതിയിലായിരിക്കും ഇത് നടപ്പിലാക്കുന്നതെന്നാണ് സൂചന.