ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പുതിയ അധ്യയനവർഷം മുതൽ രാജ്യത്തെ വിദ്യാലയങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2023 സെപ്റ്റംബർ 12-ന് കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വിദ്യാലയങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്താനുള്ള തീരുമാനത്തിന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രി ഡോ. അദെൽ അൽ മാനെ അംഗീകാരം നൽകിയിട്ടുണ്ട്. താഴെ പറയുന്ന രീതിയിലാണ് കുവൈറ്റിലെ വിദ്യാലയങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തുന്നത്:
- നഴ്സറികൾ – രാവിലെ 7:15 മുതൽ ഉച്ചയ്ക്ക് 12:05 വരെ.
- എലിമെന്ററി സ്‌കൂളുകൾ – രാവിലെ 7:15 മുതൽ ഉച്ചയ്ക്ക് 1:15 വരെ.
- മിഡിൽ സ്‌കൂളുകൾ – രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 1:40 വരെ.
- ഹൈ സ്‌കൂളുകൾ – രാവിലെ 7:45 മുതൽ ഉച്ചയ്ക്ക് 1:55 വരെ.
2023/2024 അധ്യയന വർഷം മുതൽ ഈ പുതുക്കിയ സമയക്രമം രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. പുതിയ അക്കാദമിക് വർഷത്തിൽ കുവൈറ്റിലെ റോഡുകളിലെ ട്രാഫിക് തിരക്ക് നിയന്ത്രിക്കുന്നതിനാണ് ഈ തീരുമാനത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
Cover Image: Kuwait News Agency.