രാജ്യത്തിന്റെ എല്ലാ അതിർത്തി കവാടങ്ങളിലും അടുത്ത വർഷം മുതൽ ബയോമെട്രിക് സംവിധാനങ്ങൾ ഏർപ്പെടുത്താൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കുവൈറ്റ് അന്താരാഷ്ട വിമാനത്താവളം ഉൾപ്പടെയുള്ള എല്ലാ അതിർത്തികളിലൂടെയും സഞ്ചരിക്കുന്നവരുടെ കണ്ണ്, മുഖം, കൈവിരലുകൾ എന്നിവ സ്കാൻ ചെയ്തു കൊണ്ടുള്ള ബയോമെട്രിക് നൂതന സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനാണ് അധികൃതർ ഒരുങ്ങുന്നത്. വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നാട് കടത്തപ്പെട്ടവർ കുവൈറ്റിലേക്ക് തിരികെ പ്രവേശിക്കുന്നത് തടയുന്നതിന് ഉൾപ്പെടെയാണ് അധികൃതർ ഈ സംവിധാനം നടപ്പിലാക്കുന്നത്.