കുവൈറ്റ്: ആശ്രിത വിസകൾക്ക് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു

Kuwait

രാജ്യത്ത് ആശ്രിത വിസകൾക്ക് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതിന് തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 ജനുവരി 25-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം കുവൈറ്റിൽ ആശ്രിത വിസകൾക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ 2024 ജനുവരി 28, ഞായറാഴ്ച മുതൽ മാറ്റങ്ങൾ വരുത്തുന്നതാണ്. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് മന്ത്രിസഭ കൈക്കൊണ്ടിട്ടുള്ള ’56 /2024′ എന്ന ഔദ്യോഗിക ഉത്തരവ് അനുസരിച്ചാണിത്.

ഈ തീരുമാനപ്രകാരം, ഇത്തരം വിസകൾ അനുവദിക്കുന്നതിന് താഴെ പറയുന്ന നിബന്ധനകൾ ബാധകമാണ്:

  • ഇത്തരം വിസയ്ക്ക് അപേക്ഷിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള ചുരുങ്ങിയ വേതനം 800 ദിനാറാക്കി ഉയർത്തുന്നതാണ്.
  • അപേക്ഷകർക്ക് യൂണിവേഴ്സിറ്റി ബിരുദം നിർബന്ധമാണ്.
  • ഇവരുടെ തൊഴിൽ മേഖല വിദ്യാഭ്യാസ വിഷയത്തിന് അനുസരിച്ചുള്ളതായിരിക്കണം.