യു എ ഇ: ഇന്ത്യയുടെ എഴുപത്തഞ്ചാം റിപ്പബ്ലിക് ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട സ്വീകരണത്തിൽ നഹ്യാൻ ബിൻ മുബാറക് പങ്കെടുത്തു

featured UAE

ഇന്ത്യയുടെ എഴുപത്തഞ്ചാം റിപ്പബ്ലിക് ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് അബുദാബിയിൽ വെച്ച് സംഘടിപ്പിച്ച പ്രത്യേക സ്വീകരണത്തിൽ യു എ ഇ സഹിഷ്ണത കാര്യ മന്ത്രി H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പങ്കെടുത്തു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എ ഇയിലെ ഇന്ത്യൻ അംബാസഡർ ശ്രീ. സഞ്ജയ് സുധീറിന്റെ നേതൃത്വത്തിൽ അബുദാബിയിലെ ഫെയർമോണ്ട് ബാബ് അൽ ബഹ്ർ ഹോട്ടലിൽ വെച്ചായിരുന്നു ഈ സ്വീകരണ പരിപാടികൾ സംഘടിപ്പിച്ചത്.

യു എ എയിലെ അറബ് നയതന്ത്ര കാര്യാലയങ്ങളിലെ പ്രതിനിധികൾ, എമിറാത്തി, ഇന്ത്യൻ വ്യവസായ പ്രമുഖർ, യു എ ഇയിലെ നിരവധി ഇന്ത്യക്കാർ തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുത്തു.

Source: WAM.

ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധങ്ങൾ ഈ ചടങ്ങിൽ സംസാരിച്ച് കൊണ്ട് ശ്രീ. സഞ്ജയ് സുധീർ എടുത്ത് കാട്ടി. ഈ ചടങ്ങിന്റെ ഭാഗമായി പരമ്പരാഗത ഇന്ത്യൻ നൃത്തങ്ങൾ അരങ്ങേറി.