പുതിയതായി സ്വന്തമാക്കിയിട്ടുള്ള കലാസൃഷ്ടികളുടെ പ്രദർശനം ലൂവർ അബുദാബിയിൽ ആരംഭിച്ചു

UAE

പുതിയതായി സ്വന്തമാക്കിയിട്ടുള്ളതും, മറ്റു മ്യൂസിയങ്ങളിൽ നിന്ന് താത്കാലികമായി കൊണ്ടുവന്നിരിക്കുന്നതുമായ കലാസൃഷ്ടികളുടെ പ്രദർശനം ലൂവർ അബുദാബിയിൽ ആരംഭിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

പാബ്ലോ പിക്കാസോയുടെ മൂന്ന് കലാസൃഷ്ടികൾ, ഫ്രഞ്ച് ചിത്രകാരൻ ജോൻ ഓൻറെ ഫ്രോഗോനയുടെ ഒരു ഓയിൽ പെയിന്റിംഗ് എന്നിവയാണ് ലൂവർ അബുദാബി പുതിയതായി സ്വന്തമാക്കിയിട്ടുള്ളത്.

Cover Image: Abu Dhabi Media Office.