ലൂവർ അബുദാബി: ഇന്ത്യൻ സിനിമയുടെ ചരിത്രം പറയുന്ന ‘ബോളിവുഡ് സൂപ്പർസ്റ്റാർസ്’ പ്രദർശനം ആരംഭിച്ചു

featured GCC News

ഇന്ത്യൻ സിനിമയുടെ ചരിത്രം പറയുന്ന ‘ബോളിവുഡ് സൂപ്പർസ്റ്റാർസ്: എ ഷോർട്ട് സ്റ്റോറി ഓഫ് ഇന്ത്യൻ സിനിമ’ എന്ന പ്രദർശനം 2023 ജനുവരി 24 മുതൽ ലൂവർ അബുദാബിയിൽ ആരംഭിച്ചു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കലയുടെയും നാഗരികതയുടെയും ആഴവും സമ്പന്നതയും അതിന്റെ നീണ്ട പാരമ്പര്യവും, ഇന്ത്യൻ ചലച്ചിത്ര നിർമ്മാണ വ്യവസായത്തിന്റെ വൈവിധ്യങ്ങളും എടുത്ത് കാട്ടുന്ന ഈ പ്രദർശനം 2023 ജനുവരി 24 മുതൽ 2023 ജൂൺ 4 വരെ നീണ്ട് നിൽക്കും.

2023 ജനുവരി 23-ന് നടന്ന പ്രത്യേക ചടങ്ങിൽ ഈ പ്രദർശനം ഉദ്ഘാടനം ചെയ്തു.

Source: Indian Embassy, U.A.E.

യു എ ഇയിലെ ഇന്ത്യൻ അംബാസഡർ H.E. ശ്രീ. സഞ്ജയ് സുധീർ, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം ചെയർമാൻ H.E. മുഹമ്മദ് ഖലീഫ അൽ മുബാറക്, ലൂവർ അബുദാബി ഡയറക്ടർ മാനുൽ റബറ്റ്, യു എ ഇയിലെ ഫ്രഞ്ച് അംബാസഡർ H.E. നിക്കൊളാസ് നീംചിനോ തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തു.

Source: French Embassy, U.A.E.

2023 ജനുവരി 24 മുതലാണ് ഈ പ്രദർശനം പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തിരിക്കുന്നത്. ഫ്രാൻസിലെ ‘മ്യൂസി ഡു ക്വായ് ബ്രാൻലി – ജാക്വസ് ചിരാക്’, ഫ്രാൻസ് മ്യൂസിയം എന്നിവയുമായി സഹകരിച്ചാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്.

ഫോട്ടോഗ്രാഫുകൾ, തുണിത്തരങ്ങൾ, ഗ്രാഫിക് ആർട്ട്‌സ്, വസ്ത്രങ്ങൾ, 30-ലധികം ഫിലിം എക്‌സ്‌ട്രാറ്റുകൾ എന്നിവയുൾപ്പെടെ 80-ലധികം കലാസൃഷ്ടികളിലൂടെ, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഇന്നുവരെയുള്ള ഇന്ത്യൻ സിനിമയുടെ സമ്പന്നമായ ചരിത്രം ഈ എക്സിബിഷൻ പര്യവേക്ഷണം ചെയ്യുന്നു. ലൂവ്രെ അബുദാബി, മ്യൂസി ഡു ക്വായ് ബ്രാൻലി – ജാക്വസ് ചിരാക്, മ്യൂസി ഡി ലാമി, മ്യൂസി നാഷണൽ ഡെസ് ആർട്സ് ഏഷ്യാറ്റിക്സ് – ഗുയിമെറ്റ്, അൽ-സബാ ശേഖരം, രാജാ രവി വർമ്മ ഹെറിറ്റേജ് ഫൗണ്ടേഷൻ, പ്രിയ പോൾ കളക്ഷൻ എന്നിവയുടെ ശേഖരങ്ങളിൽ നിന്നുള്ള കലാസൃഷ്ടികളാണ് ഈ പ്രദർശനത്തിനെത്തുന്നത്.

ഈ പ്രദർശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ പറയുന്ന വിലാസത്തിൽ ലഭ്യമാണ്.