ഖത്തർ: മഗ്‌രിബ് മുതൽ ഫജ്ർ വരെയുള്ള സമയങ്ങളിൽ ലുസൈൽ ബുലവാർഡിലേക്കുള്ള പ്രവേശനം കാൽനട യാത്രികർക്ക് മാത്രം

GCC News

റമദാൻ മാസത്തിൽ മഗ്‌രിബ് നമസ്കാരത്തിനും ഫജ്ർ നമസ്കാരത്തിനും ഇടയിലുള്ള സമയങ്ങളിൽ ലുസൈൽ ബുലവാർഡിലേക്കുള്ള പ്രവേശനം കാൽനട യാത്രികർക്ക് മാത്രമാക്കി നിജപ്പെടുത്തി. 2023 മാർച്ച് 24-ന് വൈകീട്ടാണ് ലുസൈൽ സിറ്റി അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഈ സമയങ്ങളിൽ ലുസൈൽ ബുലവാർഡിലേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല. ഈ തീരുമാനം റമദാൻ മാസത്തിൽ ഉടനീളം ബാധകമാണ്.

Cover Image: @Lusail_City.