2023 ഓഗസ്റ്റ് 30-ന് പുലർച്ചെ 3 മണിമുതൽ ലുസൈൽ ഇന്റർസെക്ഷൻ EM1 ഒരു മാസത്തേക്ക് താത്കാലികമായി അടച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ലുസൈൽ സ്റ്റേഡിയം ഏരിയയ്ക്ക് സമീപത്താണ് ഈ ഗതാഗത നിയന്ത്രണം. ഈ നിയന്ത്രണം 2023 സെപ്റ്റംബർ 30 വരെ തുടരും.
മേഖലയിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പുലർത്താനും, യാത്രകൾക്കായി മറ്റു റോഡുകൾ ഉപയോഗിക്കാനും അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.