ഖത്തർ: സെപ്റ്റംബർ 1 മുതൽ പൊതു ഇൻഡോർ ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമല്ല

GCC News

രാജ്യത്തെ പൊതു ഇൻഡോർ ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കിയിട്ടുള്ള തീരുമാനം 2022 സെപ്റ്റംബർ 1 മുതൽ പിൻവലിക്കാൻ ഖത്തർ തീരുമാനിച്ചു. 2022 ഓഗസ്റ്റ് 31-ന് നടന്ന ഖത്തർ ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.

ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ ക്യാബിനറ്റ് തീരുമാന പ്രകാരം സെപ്റ്റംബർ 1 മുതൽ ഖത്തറിലെ താഴെ പറയുന്ന ഇൻഡോർ ഇടങ്ങളിലൊഴികെ മാസ്കുകൾ നിർബന്ധമല്ല.

  • ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ.
  • പൊതു ഗതാഗത സംവിധാനങ്ങളിൽ.
  • അടഞ്ഞ പൊതു ഇടങ്ങളിൽ ഉപഭോക്താക്കളുമായി അടുത്തിടപഴകേണ്ടി വരുന്ന ജീവനക്കാർക്ക്.