ദുബായ്: സെപ്റ്റംബർ 28 മുതൽ വിദ്യാലയങ്ങളിൽ മാസ്കുകൾ നിർബന്ധമല്ലെന്ന് KHDA

GCC News

2022 സെപ്റ്റംബർ 28 മുതൽ എമിറേറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു. 2022 സെപ്റ്റംബർ 26-ന് രാത്രിയാണ് KHDA ഇക്കാര്യം അറിയിച്ചത്.

ദുബായിലെ സ്വകാര്യ വിദ്യാലയങ്ങൾ, ട്രെയിനിങ് സെന്ററുകൾ, യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിൽ ഈ തീരുമാനം ബാധകമാണ്. 2022 സെപ്റ്റംബർ 28 മുതൽ രാജ്യത്തെ COVID-19 മുൻകരുതൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) തീരുമാനിച്ച പശ്ചാത്തലത്തിലാണ് KHDA ഇക്കാര്യം വ്യക്തമാക്കിയത്.

സെപ്റ്റംബർ 28 മുതൽ രാജ്യത്തെ പൊതു ഇടങ്ങളിൽ (ഇൻഡോർ, ഔട്ഡോർ), ഏതാനം ഇടങ്ങളിലൊഴികെ, മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് NCEMA അറിയിച്ചിരുന്നു.