രാജ്യത്ത് 1.4 ദശലക്ഷത്തിൽ പരം പ്രവാസികൾ തൊഴിലെടുക്കുന്നതായി ഒമാൻ തൊഴിൽ മന്ത്രാലയം

GCC News

രാജ്യത്ത് നിലവിൽ 1.4 ദശലക്ഷത്തിൽ പരം പ്രവാസികൾ തൊഴിലെടുക്കുന്നതായി ഒമാൻ തൊഴിൽ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ഇതിൽ 604,163 പേർ മസ്കറ്റ് ഗവർണറേറ്റിലും, 204,381 പേർ നോർത്ത് അൽ ബതീന ഗവർണറേറ്റിലും, 165,647 പേർ ദോഫാറിലുമാണ് തൊഴിലെടുക്കുന്നത്.

ഒമാനിലെ പ്രവാസി ജീവനക്കാരിൽ ഏതാണ്ട് അഞ്ച് ലക്ഷത്തിലധികം പേർ വിവിധ എഞ്ചിനീയറിങ്ങ് മേഖലകളിലാണ് തൊഴിലെടുക്കുന്നത്. വ്യാവസായിക മേഖല, കെമിക്കൽ മേഖല, ഭക്ഷണ നിർമ്മാണ മേഖല എന്നിവയിലായി ഏതാണ്ട് ഒരു ലക്ഷത്തിലധികം പ്രവാസികൾ തൊഴിലെടുക്കുന്നുണ്ട്.

സെയിൽസ് മേഖലയിൽ 95000 പ്രവാസികളും, കാർഷിക മേഖലയിൽ 83000 പ്രവാസികളും, സാങ്കേതിക മേഖലകളിൽ 40759 പ്രവാസികളും തൊഴിലെടുക്കുന്നതായി മിനിസ്ട്രി ഓഫ് ലേബർ ചൂണ്ടിക്കാട്ടി.