സൗദി അറേബ്യ: 2023-ൽ 13.55 ദശലക്ഷം ഉംറ തീർത്ഥാടകരെത്തിയതായി ഹജ്ജ് മന്ത്രാലയം

GCC News

2023-ൽ 13.55 ദശലക്ഷം തീർത്ഥാടകർ ഉംറ അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിലെത്തിയതായി ഹജ്ജ് മന്ത്രാലയം വെളിപ്പെടുത്തി. 2024 ജനുവരി 8-നാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വർഷം ആകെ 13.55 ദശലക്ഷം തീർത്ഥാടകർ ഉംറ അനുഷ്ഠിച്ചതായും, തീർത്ഥാടകരുടെ എണ്ണത്തിൽ ഇത് പുതിയ റെക്കോർഡാണെന്നും ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ വ്യക്തമാക്കി. 2019-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ തീർത്ഥാടകരുടെ എണ്ണത്തിൽ അഞ്ച് ദശലക്ഷം (58 ശതമാനം) വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

ജിദ്ദ സൂപ്പർഡോമിൽ നടന്ന മൂന്നാമത് വാർഷിക ഹജ്ജ്, ഉംറ സർവീസസ് കോൺഫറൻസ് ആൻഡ് എക്സിബിഷൻ വേദിയിൽ വെച്ചാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.