ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ എമിറേറ്റിൽ ആറ് ദശലക്ഷത്തിലധികം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചതായി ദുബായ് അധികൃതർ അറിയിച്ചു. 2024 ജൂൺ 19-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2024-ലെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ 6.7 ദശലക്ഷം യാത്രികരാണ് ദുബായിലെ മെട്രോ ഉൾപ്പടെയുള്ള വിവിധ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചത്. 2024 ജൂൺ 15 മുതൽ 18 വരെയുള്ള കണക്കുകൾ പ്രകാരമാണിത്.
ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ 2.5 ദശലക്ഷം യാത്രികർ മെട്രോ സേവനങ്ങൾ പ്രയോജനപ്പെടുത്തിയപ്പോൾ 1.4 ദശലക്ഷം പേരാണ് ദുബായിലെ ബസ് സേവനങ്ങൾ ഉപയോഗിച്ചത്. 2 ദശലക്ഷം യാത്രികർ ടാക്സി സേവനങ്ങൾ ഉപയോഗിച്ചു.