ദുബായ്: 2025-ന്റെ ആദ്യ പകുതിയിൽ 9.88 ദശലക്ഷം വിദേശ സന്ദർശകർ എത്തിയതായി കണക്കുകൾ

GCC News

2025-ന്റെ ആദ്യ പകുതിയിൽ 9.88 ദശലക്ഷം വിദേശ സന്ദർശകർ ഒന്നിലധികം ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

2025 ഓഗസ്റ്റ് 3-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. 2025 ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കുകൾ പ്രകാരമാണിത്.

2024-ലെ ഇതേ കാലയളവിലെ സന്ദർശകരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ 6 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 9.31 വിദേശ സന്ദർശകരാണ് ദുബായിലെത്തിയത്.

ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം പ്രസിദ്ധീകരിച്ചിട്ടുള്ള കണക്കുകൾ പ്രകാരമാണിത്.