അൽ ബതീന ഹൈവേയുടെ സൗത്ത് അൽ ബതീന മുതൽ നോർത്ത് അൽ ബതീന വരെയുള്ള മേഖലയിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു. 2023 ഏപ്രിൽ 8-ന് രാത്രിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ ഹൈവേയുടെ വിവിധ പ്രദേശങ്ങളിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായുള്ള പദ്ധതി ആരംഭിച്ചതായും, ബർഖ വിലായത് മുതൽ ഷിനാസ് വിലായതിലെ ഖത്മത് മിലാഹ വരെയുള്ള മേഖലയിലാണ് ഈ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഈ പദ്ധതിയുടെ കീഴിൽ അൽ ബതീന ഹൈവേയിൽ വിവിധ ഭാഗങ്ങളിലായി അകെ 73 കിലോമീറ്റർ നീളത്തിൽ റോഡ് വീണ്ടും ടാർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. ഇതിന് പുറമെ, ഈ ഹൈവേയിലെ കേടുവന്ന ഇരുമ്പ് വേലികൾ മാറ്റിസ്ഥാപിക്കുന്നതും, അടയാള ബോർഡുകൾ പുനഃസ്ഥാപിക്കുന്നതും, റോഡിലെ അടയാള വരകൾ വീണ്ടും പെയിന്റ് ചെയ്യുന്നതുമാണ്.
Cover Image: Oman News Agency.