അറ്റകുറ്റപ്പണികൾക്ക് ശേഷം 2021 ഡിസംബർ 12, ഞായറാഴ്ച്ച മുതൽ മസ്കറ്റ് എക്സ്പ്രസ്സ് വേ ഗതാഗതത്തിനായി പൂർണ്ണമായും തുറന്ന് കൊടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഡിസംബർ 11-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഈ അറിയിപ്പ് നൽകിയത്.
“മസ്കറ്റ് എക്സ്പ്രസ്സ് വേയിലെ അറ്റകുറ്റപ്പണികൾ തീർക്കുന്ന നടപടികൾ പുരോഗമിക്കുന്നു. ഈ പാത ഡിസംബർ 12-ന് രാവിലെ മുതൽ ഗതാഗതത്തിനായി പൂർണ്ണമായും തുറന്ന് കൊടുക്കുന്നതാണ്.”, മസ്കറ്റ് മുനിസിപ്പാലിറ്റി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
ഈ പാതയിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായി ഡിസംബർ 8 മുതൽ ഡിസംബർ 11 വരെ മസ്കറ്റ് എക്സ്പ്രസ്സ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.