ഒമാൻ: അറ്റകുറ്റപ്പണികൾക്കായി റോഡുകൾ താത്‌കാലികമായി അടച്ചിടുന്നതുമായി ബന്ധപ്പെട്ട് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിപ്പ് നൽകി

Oman

അറ്റകുറ്റപ്പണികൾക്കായി രണ്ടിടങ്ങളിൽ റോഡുകൾ താത്‌കാലികമായി അടച്ചിടുന്നതുമായി ബന്ധപ്പെട്ട് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിപ്പ് നൽകിയിട്ടുണ്ട്. 2021 സെപ്റ്റംബർ 9 മുതൽ സെപ്റ്റംബർ 12, ഞായറാഴ്ച്ച വരെ റുവി റൗണ്ട് എബൗട്ടിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുൻസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

സെപ്റ്റംബർ 9 മുതൽ സെപ്റ്റംബർ 12 വരെ ദിനവും രാത്രി 9 മണിമുതൽ പുലർച്ചെ 4 മണിവരെയാണ് റുവി റൗണ്ട് എബൗട്ടിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ പ്രദേശത്തെ നിരത്തുകളിലെ അറ്റകുറ്റപണികളുമായി ബന്ധപ്പെട്ടാണ് ഈ നിയന്ത്രണം.

ഇതിന് പുറമെ, സീബിലെ അൽ ഹൈൽ സ്ട്രീറ്റിലും ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഡ്രൈവർമാരോട് ഗതാഗതനിയന്ത്രണം സംബന്ധിച്ച് ശ്രദ്ധ ചെലുത്തുന്നതിന് മുൻസിപ്പാലിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.