ഒമാൻ: ഖുറം റോഡിൽ ഡിസംബർ 10 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി

featured GCC News

അറ്റകുറ്റപ്പണികൾക്കായി ഖുറം വാണിജ്യ മേഖലയിലെ റോഡ് ശൃംഖലയിൽ 2021 ഡിസംബർ 10 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി. ഡിസംബർ 6 മുതൽ ഡിസംബർ 10 വരെയാണ് ഈ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഡിസംബർ 6-നാണ് മസ്കറ്റ് മുൻസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്. ഈ മേഖലയിലെ റോഡുകളിലെ അറ്റകുറ്റപണികൾ തീർക്കുന്നതിനായാണ് ഗതാഗത നിയന്ത്രണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഖുറം വാണിജ്യ മേഖലയിലെ റോഡുകളിലെ ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് മുൻസിപ്പാലിറ്റി ഒരു മാപ്പ് പുറത്തിറക്കിയിട്ടുണ്ട്.

റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഈ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്. ഈ മേഖലയിലെ റോഡ് അടയാളങ്ങൾ ശ്രദ്ധിക്കാനും, അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും ഡ്രൈവർമാർക്ക് മുനിസിപ്പാലിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.

Cover Image: Oman News Agency.