സീബ് വിലായത്തിലെ അൽ സുൽഫി സ്ട്രീറ്റിന്റെ ഒരു ഭാഗം 2022 ജൂൺ 9 മുതൽ താത്കാലികമായി അടച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2022 ജൂൺ 9-ന് വൈകീട്ട് മുതൽ 2022 ജൂൺ 12-ന് രാവിലെ വരെയാണ് അൽ സുൽഫി സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
അൽ സുൽഫി റൗണ്ട് എബൗട്ടിൽ നിന്ന് അൽ സുൽഫി സ്ട്രീറ്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് ഈ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ മേഖലയിലെ റോഡിന്റെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് ഈ നിയന്ത്രണം.
ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക്കുമായി ചേർന്നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഈ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്. ഇതിലെ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.