2022 ഏപ്രിൽ 3, ഞായറാഴ്ച്ച വരെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. മാർച്ച് 31-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
റോയൽ എയർപോർട്ടിന് എതിർവശത്തുള്ള ഭാഗത്താണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. റോഡിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് ഈ ഗതാഗത നിയന്ത്രണം.
2022 മാർച്ച് 31-ന് വൈകീട്ട് മുതൽ ഏപ്രിൽ 3-ന് രാവിലെ വരെയാണ് ഈ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ചേർന്നാണ് മുനിസിപ്പാലിറ്റി ഈ നിയന്ത്രണം നടപ്പിലാക്കുന്നത്.
ഈ മേഖലയിലൂടെ സഞ്ചരിക്കുന്നവർ ഗതാഗത നിയന്ത്രണം സംബന്ധിച്ച് ശ്രദ്ധ പുലർത്താൻ മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.