ഒമാൻ: പൊതു ഇടങ്ങളിൽ തുപ്പുന്നവർക്ക് പിഴ ചുമത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

Oman

പൊതു ഇടങ്ങളിൽ തുപ്പുന്നവർക്ക് പിഴ ചുമത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് 20 റിയാൽ പിഴ ചുമത്തുമെന്നാണ് മുനിസിപ്പാലിറ്റി അറിയിച്ചിരിക്കുന്നത്.

പരിസ്ഥിതി മലിനമാക്കുന്നതും, പരിസര ശുചിത്വം ഹനിക്കുന്നതുമായ ഇത്തരം പ്രവർത്തികൾ തടയാൻ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ അധികൃതർ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.