2022 ജനുവരി 1 മുതൽ, ഏതാനം വാണിജ്യ മേഖലകളിലെ താത്കാലികമായി നിർത്തലാക്കിയിരുന്ന നികുതി വീണ്ടും തിരികെ ഏർപ്പെടുത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ഡിസംബർ 27-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം ഹോട്ടൽ വ്യവസായം, ടൂറിസ്റ്റ് റസ്റ്ററന്റുകൾ, അമ്യൂസ്മെന്റ് കേന്ദ്രങ്ങൾ, പാർക്കുകൾ തുടങ്ങിയ വാണിജ്യ പ്രവർത്തനങ്ങളിൽ COVID-19 വ്യാപനത്തെത്തുടർന്ന് താത്കാലികമായി ഒഴിവാക്കി നൽകിയിരുന്ന മുനിസിപ്പൽ നികുതി 2022 ജനുവരി 1 മുതൽ തിരികെ ഏർപ്പെടുത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
COVID-19 മഹാമാരിയെത്തുടർന്ന് രാജ്യത്തെ വാണിജ്യമേഖലയിൽ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന നടപടികളുടെ ഭാഗമായാണ് 2021 ഡിസംബർ 31 വരെ ഈ നികുതി താത്കാലികമായി ഒഴിവാക്കി നൽകിയിരുന്നത്. മഹാമാരി മൂലം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് കരകയറുന്നതിന് ഇത്തരം മേഖലകൾക്ക് സഹായം നൽകുന്നതിനായിട്ടാണ് മുനിസിപ്പാലിറ്റി ഇത്തരം ഒരു തീരുമാനം കൈകൊണ്ടിരുന്നത്.
ഇത്തരത്തിൽ ഒഴിവാക്കി നൽകിയിട്ടുള്ള മുനിസിപ്പൽ ടാക്സ് 2022 ജനുവരി 1 മുതൽ തിരികെ ഏർപ്പെടുത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.