ചുവരുകളിലും, പൊതു ഇടങ്ങളിലും പരസ്യങ്ങളും പോസ്റ്ററുകളും പതിക്കുന്നത് ഒഴിവാക്കണമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. 2026 ഓഗസ്റ്റ് 12-നാണ് മസ്‌കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
إعلانك في المكان الصحيح يعكس وعيك، ويحافظ على جمال مدينتك.
— بلدية مسقط (@M_Municipality) August 12, 2026
تجنّب وضع الإعلانات والملصقات على الجدران والمرافق العامة، واختر الأماكن المخصصة لها.#بلدية_مسقط#مسقط_مستدامة_مزدهرة#مسقط_بكم_أجمل pic.twitter.com/I5plTkIE4Z
പരസ്യങ്ങളും, പോസ്റ്ററുകളും സ്ഥാപിക്കുന്നതിനായി ഇതിനായി അനുമതി നൽകിയിട്ടുള്ള ഇടങ്ങൾ ഉപയോഗപ്പെടുത്താൻ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം അംഗീകൃത സ്ഥലങ്ങളിൽ പരസ്യങ്ങൾ സ്ഥാപിക്കുന്നത് പൊതുജന അവബോധത്തെ പ്രതിഫലിപ്പിക്കുകയും മസ്‌കറ്റിന്റെ സൗന്ദര്യാത്മക ആകർഷണം നിലനിർത്താൻ സഹായിക്കുകയും ചെയ്യുമെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി.

