വ്യക്തിഗത ബാങ്ക് അക്കൗണ്ടുകൾ, പണമിടപാടുകൾ എന്നിവ ഉപയോഗിച്ച് ബിസിനസ്സ് വരുമാനം മറച്ചുവെക്കുന്ന സ്ഥാപനങ്ങൾക്ക് ഒമാൻ ടാക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകി. 2026 ഓഗസ്റ്റ് 12-നാണ് ഒമാൻ ടാക്സ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Using personal accounts or cash payments to hide business income is considered tax evasion and may lead to legal consequences and raise suspicions of money laundering. pic.twitter.com/6SRfD1Gk13
— جهاز الضرائب – سلطنة عُمان (@omantax) August 12, 2026
വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളോ പണമിടപാടുകളോ ഉപയോഗിച്ച് ബിസിനസ്സ് വരുമാനം മറച്ചുവെക്കുന്നത് നികുതി വെട്ടിപ്പായി കണക്കാക്കുമെന്നും, ഇത്തരം പ്രവർത്തനങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തികളെന്ന രീതിയിലുള്ള സംശയങ്ങൾക്ക് ഇടയാക്കുമെന്നും ഒമാൻ നികുതി അതോറിറ്റി ബിസിനസുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാണിജ്യ പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന വരുമാനം മറച്ചുവെക്കുന്നതിനുള്ള മാർഗമായി വ്യക്തിഗത അക്കൗണ്ടുകളോ പണമിടപാടുകളോ ഉപയോഗിക്കരുതെന്ന് ടാക്സ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തികൾ നികുതി വെട്ടിപ്പായി കണക്കുമെന്നും ഇത് നിയമനടപടികളിലേക്ക് നയിക്കുമെന്നും ടാക്സ് അതോറിറ്റി കൂട്ടിച്ചേർത്തു.
ഒമാനിലുടനീളം സാമ്പത്തിക ഇടപാടുകളിൽ നികുതി പാലിക്കൽ ശക്തിപ്പെടുത്തുന്നതിനും കൂടുതൽ സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ മുന്നറിയിപ്പ്. രാജ്യത്തെ നികുതി നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബിസിനസുകൾ അവരുടെ വരുമാനം കൃത്യമായി പ്രഖ്യാപിക്കുകയും ഉചിതമായ സാമ്പത്തിക രേഖകൾ സൂക്ഷിക്കുകയും വേണമെന്ന് ടാക്സ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: Pixabay.

