മക്കയിലെ ഗ്രാൻഡ് മോസ്‌ക്, മദീനയിലെ പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിൽ ഈദുൽ ഫിത്ർ പ്രാർത്ഥനകൾക്കെത്തുന്ന വിശ്വാസികൾക്ക് ഇതിനായി പ്രത്യേക പെർമിറ്റുകൾ ആവശ്യമില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഗ്രാൻഡ് മോസ്കിൽ പ്രവേശിക്കുന്നതിന് പ്രത്യേക പെർമിറ്റ് ആവശ്യമില്ലെന്ന് മന്ത്രാലയം അറിയിച്ചു. എന്നാൽ ഉംറ അനുഷ്ഠിക്കുന്നതിന് Eatmarna ആപ്പിലൂടെ ലഭിക്കുന്ന ഉംറ പെർമിറ്റ് നിർബന്ധമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.