വിദേശത്ത് നിന്ന് മടങ്ങാൻ ബുധനാഴ്‌ച്ച വരെ നോർക്കയിൽ രജിസ്റ്റർ ചെയ്തത് 3,20,463 പേർ

Kerala News

വിദേശത്ത് നിന്ന് മടങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് നോർക്ക വെബ്‌സൈറ്റിൽ ബുധനാഴ്ച വരെ രജിസ്റ്റർ ചെയ്തത് 3,20,463 പേർ. തൊഴിൽ, താമസ വിസയിൽ പോയ 2,23,624 പേരും സന്ദർശക വിസയിലുള്ള 57436 പേരും ആശ്രിത വിസയിലുള്ള 20,219 പേരും ട്രാൻസിറ്റ് വിസയിലുള്ള 691 പേരും 7276 വിദ്യാർത്ഥികളുമുണ്ട്. മറ്റുള്ള വിഭാഗത്തിൽ 11,327 പേരുണ്ട്.

56,114 പേർ തൊഴിൽ നഷ്ടം കാരണം മടങ്ങാൻ ആഗ്രഹിക്കുന്നവരാണ്. വാർഷികാവധിക്ക് നാട്ടിൽ വരാൻ താത്പര്യമുള്ള 58823 പേരാണുള്ളത്. സന്ദർശക വിസ കാലാവധി കഴിഞ്ഞ 41236 പേരും വിസ കാലാവധി അവസാനിച്ച 23,971 പേരും ഇക്കൂട്ടത്തിലുണ്ട്.

ലോക്ക്ഡൗണിൽ കുട്ടികളെ നാട്ടിൽ അയയ്ക്കാൻ ആഗ്രഹിക്കുന്ന 9561 പേരുണ്ട്. മുതിർന്ന പൗരൻമാർ 10007, ഗർഭിണികൾ 9515, പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ 2448, ജയിലിൽ നിന്ന് വിട്ടയച്ചവർ 748 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്ക്.