സെപ്റ്റംബർ 16, ബുധനാഴ്ച്ച മുതൽ കോൺസുലാർ വിഭാഗത്തിന്റെ പ്രവർത്തന സമയങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. കോൺസുലാർ വിഭാഗത്തിൽ നിന്ന് ലഭ്യമാകുന്ന വിവിധ തരം സേവനങ്ങളുടെ സമയക്രമത്തെക്കുറിച്ചും സെപ്റ്റംബർ 16-ന് ഇന്ത്യൻ എംബസി ട്വിറ്ററിൽ പങ്ക് വെച്ച ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ഓഫീസ് പ്രവർത്തന സമയം:
രാവിലെ 9:00 മുതൽ വൈകീട്ട് 5:30 വരെ (ഉച്ചയ്ക്ക് 1:00 മുതൽ 1:30 വരെ ഇടവേള)
കോൺസുലാർ സേവനങ്ങളുടെ സമയക്രമം:
- രാവിലെ 9:15 മുതൽ ഉച്ചയ്ക്ക് 12:30 വരെ – സേവനങ്ങൾക്കുള്ള അപേക്ഷകൾ നൽകുന്നതിനുള്ള സമയം.
- വൈകീട്ട് 3:00 മുതൽ 4:00 വരെ – കോൺസുലാർ സേവനങ്ങൾക്ക് ശേഷം പാസ്സ്പോർട്ടുകൾ ലഭ്യമാക്കുന്നു.
- വൈകീട്ട് 4:00 മുതൽ 5:15 വരെ – കോൺസുലാർ സേവനങ്ങൾക്ക് ശേഷം മറ്റു രേഖകൾ ലഭ്യമാക്കുന്നു.