ഗോവ സർവീസിനെക്കുറിച്ച് ഒമാൻ എയർ അറിയിപ്പ് നൽകി

featured GCC News

ഗോവയിലേക്കുള്ള തങ്ങളുടെ വിമാനസർവീസുകളെക്കുറിച്ച് ഒമാൻ എയർ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. 2023 ഓഗസ്റ്റ് 15-നാണ് ഒമാൻ എയർ ഈ അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, 2023 ഒക്ടോബർ 29 മുതൽ ഗോവയിലേക്കുള്ള തങ്ങളുടെ വിമാനസർവീസുകൾ മോപ്പയിലെ പുതിയ മനോഹർ ഇന്റർനാഷണൽ എയർപോർട്ട് കേന്ദ്രീകരിച്ചായിരിക്കുമെന്ന് ഒമാൻ എയർ വ്യക്തമാക്കിയിട്ടുണ്ട്.

നോർത്ത് ഗോവ ഡിസ്ട്രിക്റ്റിലെ പെർനേം താലൂക്കിലുള്ള മോപ്പയിലാണ് ഈ പുതിയ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

Cover Image: Oman Air.