ഒമാൻ: തൊഴിൽ ആവശ്യങ്ങൾക്കായി കര അതിർത്തികളിലൂടെ സഞ്ചരിക്കാൻ പൗരന്മാർക്കും, പ്രവാസികൾക്കും അനുമതി

Oman

ഒമാനിലും, ചുറ്റുമുള്ള രാജ്യങ്ങളിലും തൊഴിലെടുക്കുന്ന ഒമാൻ പൗരന്മാർ, ജി സി സി രാജ്യങ്ങളിലെ റെസിഡൻസി വിസകളിലുള്ളവർ എന്നീ വിഭാഗങ്ങൾക്ക് തൊഴിൽ ആവശ്യങ്ങൾക്കായി രാജ്യത്തിന്റ കര അതിർത്തികളിലൂടെ സഞ്ചരിക്കുന്നതിന് അനുമതി നൽകിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു. രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

2021 ജൂൺ 2-ന് ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം. ഇതിനായി ഇത്തരത്തിൽ ഒമാനിലെ കര അതിർത്തികളിലൂടെ സമീപ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നവർ, ഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രികർ എന്നീ വിഭാഗങ്ങൾ തങ്ങളുടെ കൈവശം തൊഴിൽ സംബന്ധമായ തൊഴിലുടമയിൽ നിന്നുള്ള രേഖകൾ കരുതേണ്ടതാണ്.