ഒമാനിലെ ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു

GCC News

ഒമാനിലെ ഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു. ഇസ്ലാമിക പുതുവത്സരത്തിന്റെ ആരംഭത്തെ കുറിക്കുന്ന ഈ അവസരത്തിലെ അവധി, മുഹറം മാസപ്പിറവി ദൃശ്യമാകുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ ഈ അവധി ബാധകമാണ്.

ഓഗസ്റ്റ് 19, ബുധനാഴ്ച്ച മാസപ്പിറവി ദൃശ്യമാകുകയാണെങ്കിൽ, ഒമാനിൽ പുതുവർഷ അവധി ഓഗസ്റ്റ് 20, വ്യാഴാഴ്ച്ചയായിരിക്കും. അതെ സമയം ഓഗസ്റ്റ് 21, വെള്ളിയാഴ്ച്ചയാണ് മുഹറം ഒന്ന് വരുന്നതെങ്കിൽ, ഒമാനിൽ ഹിജ്‌റ പുതുവർഷ അവധി ഓഗസ്റ്റ് 23, ഞായറാഴ്ചയായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.