ഒമാൻ: കോവാക്സിൻ COVID-19 വാക്സിന് ഔദ്യോഗിക അംഗീകാരം

Oman

വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള COVID-19 വാക്സിനുകളുടെ പട്ടികയിലേക്ക് കോവാക്സിനെ ഉൾപ്പെടുത്തി. രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിബന്ധനകൾ സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതോടെ ഇന്ത്യയിൽ നൽകുന്ന കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകൾക്ക് യാത്രാ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഒമാൻ അംഗീകാരം നൽകിയിട്ടുണ്ട്. ഒമാനിലേക്ക് യാത്ര പുറപ്പെടുന്നതിന് 14 ദിവസങ്ങൾക്ക് മുൻപ് രണ്ട് ഡോസ് കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകൾ നേടിയിട്ടുള്ള ഇന്ത്യക്കാർക്ക് ഒമാനിലേക്ക് ക്വാറന്റീൻ നടപടികൾ കൂടാതെ യാത്ര ചെയ്യാവുന്നതാണ്.

ഒമാനിലെ ഇന്ത്യൻ എംബസിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.