രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം മസ്കറ്റ് ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി. 2024 ഫെബ്രുവരി 17-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
മസ്കറ്റ് മുനിസിപ്പാലിറ്റി, റോയൽ ഒമാൻ പോലീസ് എന്നവരുമായി സഹകരിച്ചാണ് മന്ത്രാലയം ഈ പരിശോധനകൾ നടത്തിയത്. ഈ പരിശോധനകളുടെ ഭാഗമായി തൊഴിൽ നിയമങ്ങൾ ലംഘിച്ച 10 പ്രവാസികളെ അറസ്റ്റ് ചെയ്തതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അനധികൃതമായി വഴിയോര കച്ചവടം നടത്തിയവരും ഇതിൽ ഉൾപ്പെടുന്നു. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് വരുന്നതായി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.