മസ്കറ്റ് ഗവർണറേറ്റിലെ വിവിധ ഇടങ്ങളിൽ മൊബൈൽ വാക്സിനേഷൻ സേവനങ്ങൾ ആരംഭിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ഫെബ്രുവരി 13 മുതൽ ഫെബ്രുവരി 24 വരെയാണ് ഈ മൊബൈൽ വാക്സിനേഷൻ സേവനങ്ങൾ ലഭ്യമാക്കുന്നത്.
മസ്കറ്റ് ഗവർണറേറ്റിലെ താഴെ പറയുന്ന ഇടങ്ങളിൽ നിന്നാണ് മൊബൈൽ വാക്സിനേഷൻ സേവനങ്ങൾ ലഭ്യമാക്കുന്നത്:
- സീബ് വിലായത്തിലെ മസ്കറ്റ് മാളിന് സമീപം – ഫെബ്രുവരി 13, 14 തീയതികളിൽ വൈകീട്ട് 4 മുതൽ രാത്രി 8 വരെ.
- സീബ് വിലായത്തിലെ അൽ മകാൻ കഫെയുടെ സമീപം – ഫെബ്രുവരി 15, 16 തീയതികളിൽ വൈകീട്ട് 4 മുതൽ രാത്രി 8 വരെ.
- ബൗഷർ വിലായത്തിലെ മിനിസ്ട്രീസ് സ്ട്രീറ്റിൽ – ഫെബ്രുവരി 17 മുതൽ 20 വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ.
- മത്ര ഹെൽത്ത് സെന്ററിന് സമീപം – ഫെബ്രുവരി 21, 22 തീയതികളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ.
- അൽ അമീറത് വിലായത്തിലെ സുൽത്താൻ സെന്ററിന് സമീപം – ഫെബ്രുവരി 23, 24 തീയതികളിൽ വൈകീട്ട് 4 മുതൽ രാത്രി 8 വരെ.